ജൽ ജീവൻ മിഷൻ പദ്ധതി: ഗ്രാമീണ റോഡുകൾ തകർത്തതായി പരാതി
1425367
Monday, May 27, 2024 7:52 AM IST
കരുവാരകുണ്ട്: ജൽ ജീവൻ മിഷൻ പദ്ധതി കാരണം കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണറോഡുകൾ തകർന്നുവെന്ന് പരാതി. കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ മണ്ണുമാന്തി ഉപയോഗിച്ച് റോഡുകളിലെല്ലാം ആഴത്തിൽ ചാലുകീറിയും കിടങ്ങ് കുഴിച്ചുമാണ് ജനങ്ങളെ യാത്രാദുരിതത്തിലാക്കിയത്.
റോഡ് വെട്ടിപ്പൊളിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റോഡ് പൂർവസ്ഥിതിയിലാക്കാൻ ഇതുമായി ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ഇക്കാര്യം ജനപ്രതിനിധികളോട് പരാതിപ്പെട്ടാലും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
വേനലവധി കഴിഞ്ഞ് അടുത്തയാഴ്ച സ്കൂൾ തുറക്കുന്നതിന് മുമ്പെങ്കിലും പ്രധാന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.