റോഡ് സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
1424970
Sunday, May 26, 2024 4:37 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിലെ സ്കൂൾ ബസ് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായാണ് സുരക്ഷാ പരിശീലനവും ബോധവത്കരണവും നടത്തിയത്.
ഇവന്റീവ് കൺവൻഷൻ സെന്ററിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ജെ. റജി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആർടിഒ എം. രമേശ് പരിശീലന ക്ലാസിന് നേതൃത്വം നൽകി.
മൺസൂൺകാല വാഹന പരിശോധനയുടെ താലൂക്ക്തല ഉദ്ഘാടനവും നടന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മയിൽരാജ് സ്കൂൾ വാഹനങ്ങളുടെ പരിശോധന സംബന്ധിച്ച് നിർദേശം നൽകി. പരിശീലന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ഡ്രൈവർമാർക്കും സർട്ടിഫിക്കറ്റുകൾ നൽകി.