ജില്ലാ പോലീസ് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു
1424825
Saturday, May 25, 2024 5:59 AM IST
നിലമ്പൂര്‍: ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ ബോധവത്കരണ സെമിനാര്‍ നടത്തി. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെമിനാറാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നിലമ്പൂരില്‍ നടത്തിയത്.
നിലമ്പൂര്‍ ഐഎംഎ ഹാളില്‍ നടന്ന പരിപാടി വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ പ്രിന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. പോത്തുകല്ല് പോലീസ് ഇന്‍സ്പെക്ടര്‍ വി.എം. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മഞ്ചേരി എസ്സി-എസ്ടി കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ സത്താര്‍ തലാപ്പില്‍ ക്ലാസെടുത്തു.
സിവില്‍ റൈറ്റ്സ് ആക്ട്, എസ്സി, എസ്ടി ആക്ട് എന്നീ വിഷയങ്ങളില്‍ എസ്ടി പ്രമോട്ടര്‍മാര്‍, എസ്ടി ആനിമേറ്റര്‍മാര്‍ എന്നിവര്‍ക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. നിലമ്പൂര്‍ ഐടിഡിപി പ്രോജക്ട് ഓഫീസര്‍ ഇ. ഇസ്മയില്‍, പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ്, നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷാജു എന്നിവര്‍ പ്രസംഗിച്ചു.