സ്മാരക ഹാള്‍ നാമകരണവും അനുസ്മരണവും
1424206
Wednesday, May 22, 2024 5:48 AM IST
മങ്കട: ദീര്‍ഘകാലം മങ്കട പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയും ഗ്രന്ഥശാലാ സംഘത്തിന്റെ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ. അഹമ്മദാലി മാസ്റ്റര്‍ അനുസ്മരണവും മങ്കട ലൈബ്രറിയില്‍ നിര്‍മിച്ച ഹാളിന് അഹമ്മദലി മാസ്റ്ററുടെ നാമകരണവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രന് നിര്‍വഹിച്ചു.
ലൈബ്രറി പ്രസിഡന്റ് സി. അരവിന്ദന് അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.പി. രമണന്, ലൈബ്രറി രൂപീകരണത്തിന് നേതൃത്വം നല്കിയ കെ. അഹമ്മദാലി, കെ. രാമചന്ദ്രന്, പി. രാധാകൃഷ്ണമേനോന്, വി.എം. കൊച്ചുണ്ണി, മുന്‍ ലൈബ്രേറിയന്‍ വി.എം. ശ്രീധരപണിക്കര്‍ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വേണുപാലൂര്‍, കീഴാറ്റൂര്‍ അനിയന്, കെ. മൊയ്തുട്ടി, നേതൃസമിതി കണ്‍വീനര്‍ പി. ഹരിദാസന്, ഡോ. എ. മുഹമ്മദ്, കെ. സെയ്ദ് അലി, കെ. രവീന്ദ്രന്, കെ.എ. ആന്റണി, കെ. സുരേന്ദ്രന്, പി. കമാല്‍ അഹമ്മദ്, സി. അശോകന്, ലൈബ്രറി സെക്രട്ടറി പി. ഗോപാലന്, വാസുദേവന്‍ നെല്ലാംകോട്ടില് എന്നിവര്‍ പ്രസംഗിച്ചു.