സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ ല​ഹ​രി വി​ല്‍​പ്പ​ന ത​ട​യാ​ന്‍ സം​യു​ക്ത പ​രി​ശോ​ധ​ന
Wednesday, May 22, 2024 5:48 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ ല​ഹ​രി വി​ല്‍​പ്പ​ന ക​ണ്ടെ​ത്തി ത​ട​യു​ന്ന​തി​നാ​യി സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്.

മ​ല​പ്പു​റ​ത്തു ചേ​ര്‍​ന്ന ജി​ല്ലാ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്കൂ​ളു​ക​ള്‍​ക്ക് നൂ​റു വാ​ര (91.44 മീ​റ്റ​ര്‍) ചു​റ്റ​ള​വി​ലു​ള്ള ക​ട​ക​ളി​ല്‍ പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ​യും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും വി​ല്‍​പ്പ​ന നി​യ​മം മൂ​ലം നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണ്.

സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ആ​രോ​ഗ്യ വ​കു​പ്പ്, എ​ക്സൈ​സ്, പോ​ലീ​സ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. ജി​ല്ല​യി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന ഗാ​ര്‍​ഹി​ക പ്ര​സ​വ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും വാ​ക്സി​നേ​ഷ​നോ​ടു​ള്ള വി​മു​ഖ​ത ഇ​ല്ലാ​താ​ക്കു​വാ​നും ബോ​ധ​വ​ത്ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​ന് കീ​ഴി​ലു​ള്ള ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം യോ​ഗ​ത്തി​ല്‍ ന​ട​ന്നു.


ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ സ​ച്ചി​ന്‍ കു​മാ​ര്‍ യാ​ദ​വ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ, ദേ​ശീ​യ​ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ടി.​എ​ന്‍. അ​നൂ​പ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എം.​എം. സു​മ, വി​വി​ധ വ​കു​പ്പ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ബ​ന്ധി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. രേ​ണു​ക ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​നൂ​ന മ​ര്‍​ജ സം​സാ​രി​ച്ചു.