വനിതാ സംഗമം: സംഘാടക സമിതിയായി
1423990
Tuesday, May 21, 2024 7:19 AM IST
പെരിന്തല്‍മണ്ണ: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വനിതാ വേദിയുടെ വനിതാ സംഗമത്തിനു സംഘാടക സമിതി രൂപീകരിച്ചു. 28ന് ആനമങ്ങാട് എഎല്‍പി സ്കൂളിലാണ് വനിതാസംഗമം നടത്തുന്നത്. സംഘടക സമിതി യോഗം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വേണു പാലൂര് ഉദ്ഘാടനം ചെയ്തു. എം. അമ്മിണി അധ്യക്ഷത വഹിച്ചു. എം. സോമസുന്ദരന്‍, മഞ്ജുഷ പോര്‍ക്കളത്ത്, പി. നാരായണന്‍കുട്ടി, ടി. രാധ എന്നിവര്‍ പ്രസംഗിച്ചു. സി. ബാലസുബ്രഹ്മണ്യന് ചെയര്‍മാനും ടി. രാധ കണ്‍വീനറുമായി 25 അംഗ സംഘാടക സമിതി രൂപീകരിച്ചു.