കേരളത്തിന്റെ ദുരവസ്ഥ മാറാന് എന്ഡിഎ വരണം: പി.സി. ജോര്ജ്
1417407
Friday, April 19, 2024 6:04 AM IST
നിലമ്പൂര്: കേരളത്തിന്റെ ദുരവസ്ഥക്ക് മാറ്റം ഉണ്ടാകണമെങ്കില് എന്ഡിഎ പ്രതിനിധികള് വിജയിച്ചു വരണമെന്ന് പി.സി. ജോര്ജ്. നിലമ്പൂരില് മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില് രാഹുല് ഗാന്ധി മത്സരിക്കാന് പാടില്ലായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും പി.സി. ജോര്ജ് പറഞ്ഞു.
ആനി രാജ നല്ല നേതാവാണ്. എന്നാല് അവര് മത്സരിക്കാന് വയനാട്ടിലേക്ക് എത്തിയതിനോട് യോജിപ്പില്ല. വയനാട്ടിന് അനുയോജ്യനായ സ്ഥാനാര്ഥി കെ. സുരേന്ദ്രന് തന്നെയാണ്. കേരളത്തില് ഇന്ത്യ മുന്നണി നേതാക്കള് തമ്മില് നടത്തുന്ന പ്രസ്താവന കേട്ടാല് മാത്രം മതി ഇന്ത്യാ മുന്നണിയുടെ അവസ്ഥ അറിയാനെന്നും പി.സി. ജോര്ജ് പറഞ്ഞു.
വയനാട് എന്.ഡി.എ. സ്ഥാനാര്ഥി കെ. സുരേന്ദ്രന് വോട്ടു തേടിയാണ് പി.സി. ജോര്ജ് നിലമ്പൂരിലെത്തിയത്. വൈകിട്ട് നിലമ്പൂരില് ചേര്ന്ന യോഗത്തില് പി.സി. ജോര്ജ്, ബിജു സാമുവല്, സി.കെ. കുഞ്ഞുമുഹമ്മദ്, വിജയന് എന്നിവര് സംസാരിച്ചു.