വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍; വീട്ടുടമ അറസ്റ്റില്‍
1417406
Friday, April 19, 2024 6:04 AM IST
എടക്കര: വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ വഴിക്കടവ് പോലീസ് കണ്ടെത്തി, വീട്ടുടമയെ അറസ്റ്റ് ചെയ്തു. വഴിക്കടവ് പുന്നക്കല്‍ കുമ്പങ്ങാടന്‍ ഷൗക്കത്തലിയെയാണ് (64) വഴിക്കടവ് ഇന്‍സ്പെക്ടര്‍ പ്രിന്‍സ് ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തി പരിപാലിച്ചുപോരുന്ന രീതിയില്‍ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയെത്.
വളവും വെണ്ണീറും മറ്റും ഇട്ടാണ് ചെടികള്‍ സംരക്ഷിച്ചു പോന്നിരുന്നത്. ചെടികള്‍ക്ക് 33, 31 സെന്റീമീറ്റര്‍ നീളമുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ്് ചെയ്തു. സീനിയര്‍ സി.പി.ഒ എം.പി.സുനിത, സി.പി.ഒമാരായ കെ.രതീഷ്, അനി മാത്യൂ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.