കുറുക്കന്മാരുടെ ആക്രമണത്തിൽ എരുമക്കുട്ടിയുടെ വാൽ മുറിഞ്ഞു
1417404
Friday, April 19, 2024 5:59 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ എരുമക്കുട്ടിയുടെ വാല് കുറുക്കന്മാര് കടിച്ചു മുറിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടത്താണ് സംഭവം. പുളിക്കലോടി സ്വദേശി ഷിജിയുടെ സ്ഥലത്ത് വളര്‍ത്തുന്ന ഒരു വയസ് പ്രായമുള്ള എരുമക്കുട്ടിയുടെ വാലാണ് ബുധനാഴ്ച രാത്രി കുറുക്കന്മാര് കടിച്ചു മുറിച്ചത്.
സ്ഥലത്തെ നോട്ടക്കാരനായ നാസര്‍ നായ്ക്കളുടെ കുരക്കേട്ട് നോക്കിയപ്പോഴാണ് കുറുക്കന്മാരുടെ കൂട്ടം എരുമക്കുട്ടിയെ ആക്രമിക്കുന്നത് കണ്ടത്.
താന്‍ ഒച്ചവച്ചതോടെ എരുമക്കുട്ടിയുടെ വാലില്‍ കടിച്ചു തൂങ്ങി കിടന്നിരുന്ന കുറുക്കന് വാലിന്റെ പകുതി ഭാഗം കടിച്ച് മുറിച്ച് കടന്നു കളയുകയായിരുന്നുവെന്നും നാസര്‍ പറഞ്ഞു.