കിക്ക് ബോക്സിംഗ്: മലപ്പുറം റണ്ണറപ്പ്
1417398
Friday, April 19, 2024 5:59 AM IST
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നടന്ന സംസ്ഥാന അമച്വര്‍ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം. 21 സ്വര്‍ണവും 13 വെള്ളിയും 15 വെങ്കലവും ഉള്‍പ്പെടെ 128 പോയിന്റുമായാണ് മലപ്പുറം രണ്ടാംസ്ഥാനത്തെത്തിയത്.
158 പോയന്റ് നേടിയ കോഴിക്കോട് ഒന്നാം സ്ഥാനവും 109 പോയിന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കേരള സ്റ്റേറ്റ് അമച്വര്‍ കിക്ക് ബോക്സിംഗ് അസോസിയേഷന് വൈസ് പ്രസിഡന്റ് ഹരികൃഷ്ണന് ബൂട്ട്ലാന്‍ഡ് ട്രോഫികള്‍ നല്കി.
സമാപന ചടങ്ങില്‍ പ്രസിഡന്റ് അഭിജിത്ത് രാമചന്ദ്രന്, സെക്രട്ടറി എസ്. വിവേക്, ട്രഷറര്‍ രാഹുല്‍, ജില്ലാ സെക്രട്ടറി സി. നിധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.