തോട്ടപ്പള്ളിയിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു
1417397
Friday, April 19, 2024 5:59 AM IST
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ തോട്ടപ്പള്ളിയിൽ കാട്ടാനകൾ വ്യാപകമായി നേന്ത്രവാഴകൾ നശിപ്പിച്ചു. മേഖലയിലെ പ്രധാന വനിതാ കർഷക മോൻസിയുടെ നേന്ത്രവാഴ തോട്ടത്തിലാണ് ബുധനാഴ്ച്ച രാത്രി കാട്ടാനകൾ കയറിയത്.
കുലച്ചതും പാതി വളർച്ചയെത്തിയതുമായ വാഴക്കുലകളാണ് നശിപ്പിച്ചത്. വിലയിടിവിന് ഇടയിൽ കാട്ടാനക്കൂടി കൃഷിയിടത്തിൽ നാശം വിതച്ചതോടെ വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പന്തീരായിരം ഉൾവനത്തിൽ നിന്നും എത്തിയ കാട്ടാനകൂട്ടം കറുവൻ പുഴ കടന്ന് സോളാർ വൈദ്യുത വേലിയും തകർത്താണ് വാഴകൃഷി നശിപ്പിച്ചത്.