ഇ.ടി.യെ നെഞ്ചിലേറ്റി പെരിന്തൽമണ്ണ
1417396
Friday, April 19, 2024 5:59 AM IST
പെരിന്തൽമണ്ണ: മലപ്പുറം യുഡിഎഫ് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ പര്യടനം ശ്രദ്ധേയമായി. ആറ് പഞ്ചായത്തുകളിലെ 33 കേന്ദ്രങ്ങളിലായി നടന്ന പര്യടന പരിപാടികളിൽ നൂറ് കണക്കിനാളുകൾ സ്ഥാനാർഥിയെ സ്വീകരിക്കാനും ആശിർവദിക്കാനുമെത്തിയിരുന്നു.
മേലാറ്റൂരിലെ മനഴിയിൽ നടന്ന ഉദ്ഘാടന സമ്മേളനം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി.സൈതലവി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ എം.എം. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.
എംഎൽഎ നജീബ് കാന്തപുരം, യുഡിഎഫ് കൺവീനർ അഡ്വ.എസ്.അബ്ദുസലാം, മുൻ മന്ത്രി നാലകത്ത് സൂപ്പി, സി.സേതുമാധവൻ, എ.കെ.നാസർ മാസ്റ്റർ, എ.കെ.മുസ്തഫ, എം. കെ. റഫീഖ, കെ.ആനന്ദൻ, നാലകത്ത് ഷൗക്കത്ത്, കൊളക്കാടൻ അസീസ്, പി. ബഷീർ, സി. ബഷീർ, സുബൈർ മാസ്റ്റർ, സക്കീർ മാസ്റ്റർ, ശിഹാബ് മേലാറ്റൂർ, താണിപ്പഹാജി, സി.സുകുമാരൻ, ജമാൽ മാസ്റ്റർ, ഹാജറുമ്മ ടീച്ചർ, സി.എം.മുസ്തഫ, അമീൻ ശീലത്ത്, സിദ്ധീഖ് വാഫി, നബീൽ വട്ടപ്പറമ്പ്, ജലീൽ കുന്നക്കാവ് എന്നിവർ പ്രസംഗിച്ചു.
വിവിധ പഞ്ചായത്തുകളിൽ ലത്തീഫ്, വി.റഷീദ്, മുസമ്മിൽഖാൻ കെ.വി.ഹമീദ്, കരീം മാസ്റ്റർ, സി.കെ.ഷിയാസ്, താത്തേട്ടൻ, വി.പി.റഷീദ് മാസ്റ്റർ, സി.കെ. അൻവർ, സി.ടി.നൗഷാദലി, ടി.കെ.ഹംസ, മജീദ് മാസ്റ്റർ മണലായ, ഷൈഷാദ്, ഹുസ്സൈൻ മാടാല, കുഞ്ഞിമുഹമ്മദ്, ഇസ്സുദ്ധീൻ എന്നിവർ നേതൃത്വം നൽകി.