വന്യജീവി പ്രശ്നം: രാഹുല്‍ഗാന്ധി കേന്ദ്ര വനം മന്ത്രിയെ കണ്ടിട്ടുണ്ടോയെന്ന് കെ. സുരേന്ദ്രന്
1417161
Thursday, April 18, 2024 5:50 AM IST
വണ്ടൂര്‍: രാഹുല്‍ ഗാന്ധി ഇന്നേവരെ വനം വന്യജീവി പ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം മന്ത്രിയെ കണ്ടിട്ടുണ്ടോയെന്ന് വയനാട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്.
രാഹുല്‍ഗാന്ധി എന്നെങ്കിലും ഒരു കേന്ദ്രമന്ത്രിയെ കണ്ടു ഒരാവശ്യം ഇന്നേവരെ ഉന്നയിച്ചിട്ടുണ്ടോ എന്നും അദ്ദേഹം വണ്ടൂരില്‍ ചോദിച്ചു. ആനിരാജിയുടെ ഭര്‍ത്താവ് രാജ ഡല്‍ഹിയില്‍ റാലി നടത്തി രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി ആകണമെന്നു പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് ഇന്നലെ കെ. സുരേന്ദ്രന് വണ്ടൂരില്‍ എത്തിയത്. തുടര്‍ന്ന് അദ്ദേഹം ടാക്സി സ്റ്റാന്‍ഡില്‍ സജ്ജമാക്കിയ വേദിയില്‍ നാട്ടുകാരോട് വോട്ട് അഭ്യര്‍ഥിച്ചു. മൂന്നുമണിയോടെ തിരുവാലില്‍ നിന്നാണ് സുരേന്ദ്രന്റെ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചത്.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. വേലായുധന്, ജില്ലാ സെക്രട്ടറി കെ. സുനില്‍ ബോസ്, ടി.പി. സുല്‍ഫത്ത്, വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷിനോജ് പണിക്കര്‍, അജി തോമസ്, ഗിരീഷ് പൈക്കാടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.