എന്‍സിടി ദേശീയ ചാമ്പ്യന്മാര്ക്ക് നാടിന്റെ ആദരം
1417159
Thursday, April 18, 2024 5:50 AM IST
മങ്കട: ലക്നോയില്‍ നടന്ന ജുജിത്സു ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ഇന്ഷ ഫാത്തിമ, ഷാദ് ഹസന്, വെങ്കല മെഡല്‍ നേടിയ ഫാദിബകര്, മഹാരാഷ്ട്രയില്‍ നടന്ന ദേശീയ സാംബോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടുകയും കാഷ്മീരില്‍ നടന്ന ദേശീയ വുഷു ചാമ്പ്യന്‍ഷിപ്പില്‍ ടോപ് ടെന്നില്‍ സെവന്ത് പദവി കരസ്ഥമാക്കിയ വേരുംപുലാക്കല്‍ സ്വദേശി കളത്തിങ്ങല്‍ അലി റോഷന് എന്നിവര്‍ക്ക് ജന്മനാട് ആവേശ്വോജ്വലമായ സ്വീകരണം നല്കി.
കോഴിക്കോട്ടുപറമ്പില്‍ നിന്നു തുറന്ന വാഹനത്തില്‍, നൂറോളം വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി തിരൂര്‍ക്കാട് വരെ ജേതാക്കളെ സ്വീകരിച്ചാനയിച്ചു. കേരള ബ്ലാസ്റ്റേഴ്സ് യു. 15, 17 ഗോള്‍കീപ്പര്‍ കോച്ച് മുനവറലി ഏലച്ചോല പതാക കൈമാറിയാണ് ഘോഷയാത്രക്ക് തുടക്കം കുറിച്ചത്.
തിരൂര്‍ക്കാട് വാവാസ് ഓഡിറ്റോറിയത്തില്‍ നടന്ന ആദരം പരിപാടി ഒളിമ്പിക് അസോസിയേഷന് ജില്ലാ പ്രസിഡന്റും ജിംനാസ്റ്റിക്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റുമായ യു. തിലകന് ഉദ്ഘാടനം ചെയ്തു. എന്‍സിടി ചെയര്മാന് പി. അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. പൂപ്പലം നോളേജ് വേള്‍ഡ് സെക്രട്ടറി എ.ടി. ശറഫുദ്ദീന്‍ പ്രഭാഷണം നടത്തി. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സഈദ, ഇന്റര്‍നാഷണല്‍ പ്രോ കിക്ക് ബോക്സിംഗ് റണ്ണറപ്പ് ഷഹബാസ് കൂട്ടില്‍ എന്നിവര്‍ മെമന്റോ കൈമാറി.
ഇതോടൊപ്പം പൊതുപരീക്ഷയില്‍ റാങ്ക് ജേതാക്കളായ വിദ്യാര്‍ഥികളെ അനുമോദിച്ചു. ജനറല്‍ സെക്രട്ടറി എ. ശാക്കിര്മോന്, സെക്രട്ടറി പി. മുഹമ്മദലി, വൈസ് പ്രിന്‍സിപ്പല്‍ പി.കെ. സമീറ, പി.എ.എം. അബ്ദുള്‍ ഖാദര്‍, ഉമര്‍ വലമ്പൂര്‍, മാനേജര്‍ വി. അബ്ദു, എംടിഎ പ്രസിഡന്റ് ഉബൈബ എന്നിവര്‍ മെമന്റോ കൈമാറി. എന്‍സിടി മാര്‍ഷല്‍ ആര്‍ട്സ് പരിശീലകന് മുഹമ്മദലിയെ എന്‍സിടി ചെയര്മാന് ആദരിച്ചു.