മലപ്പുറത്തു ഇന്നു സംഗീത നിശ
1416339
Sunday, April 14, 2024 5:18 AM IST
മലപ്പുറം: ചെറിയ പെരുന്നാളും വിഷുവും സമന്വയിക്കുന്ന ആഘോഷ വേളയില്‍ ഇന്നു സംഗീത നിശക്ക് (സര്‍ഗ സംഗമം) മലപ്പുറത്ത് വേദിയൊരുങ്ങുന്നു. സംഗീതത്തെ സ്നേഹിക്കുന്ന, പാടാന്‍ സര്‍ഗശേഷിയുള്ള എല്ലാവര്ക്കും അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്നു മലപ്പുറം ടൗണ്‍ ഹാളിന് മുന്‍വശത്തെ തുറന്ന വേദിയില്‍ ഗായകര്‍ക്ക് അവസരമൊരുക്കും.
പ്രഫഷണലായ ഗായകരേക്കാള്‍ സാധാരണക്കാരായ പാട്ടുകാര്ക്കായിരിക്കും പ്രാമുഖ്യം നല്‍കുക. കരോക്കെ സംവിധാനം ഉപയോഗിച്ച് ഗാനം ആലപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വൈകുന്നേരം അഞ്ചിനകം ടൗണ്‍ ഹാളിലെത്തണം. കളക്ടര്‍ വി.ആര്. വിനോദ് സര്‍ഗ സംഗമം ഉദ്ഘാടനം ചെയ്യും.
കിളിയമണ്ണില്‍ ഫസല്‍ അധ്യക്ഷത വഹിക്കും. മലപ്പുറത്തെ സംഗീത പ്രേമികളുടെ കൂട്ടായ്മയാണ് സംഗീതനിശ ഒരുക്കുന്നത്. വിവരങ്ങള്‍ക്ക് കോഓര്‍ഡിനേറ്റര്‍ പ്രമോദ് വെളുത്തേടത്ത്. ഫോണ്‍: 9074401108.