എല്‍ഡിഎഫ് റാലിയും പൊതുയോഗവും നടത്തി
1416336
Sunday, April 14, 2024 5:18 AM IST
മേലാറ്റൂര്‍: മലപ്പുറം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. വസീഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എടപ്പറ്റയില്‍ റാലിയും പൊതുയോഗവും നടത്തി.
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. കെ.എം. ഷാനവാസ് അധ്യക്ഷനായിരുന്നു.
ജില്ലാ കമ്മിറ്റി അംഗം പി. രാധാകൃഷ്ണന്, ടി.പി. ഷമീര്‍ ബാബു, സന്തോഷ് പറപ്പൂര്, വി. ജ്യോതിഷ്, കെ.എസ്. സുരേഷ് കുമാര്‍, എ.എന്‍. പ്രദീപ്, കെ. കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. മുരുമുരുപ്പന് പാറയില്‍ നിന്നാരംഭിച്ച റാലി ആഞ്ഞിലങ്ങാടിയില്‍ സമാപിച്ചു.