ബസുകളുടെ ബാറ്ററി മോഷ്ടിക്കുന്നതായി പരാതി
1416182
Saturday, April 13, 2024 5:31 AM IST
പെരിന്തല്‍മണ്ണ: നഗരത്തിലും പരിസരങ്ങളിലും സ്വകാര്യബസുകളില്‍ നിന്നു ബാറ്ററി മോഷ്ടിക്കുന്നവര്‍ വീണ്ടും സജീവം. ഈ മാസം ഇതുവരെ നാല് ബസുകളിലെ ബാറ്ററിയാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം മനഴി സ്റ്റാന്‍ഡ് പരിസരത്ത് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിലെ ബാറ്ററിയാണ് അവസാനമായി മോഷ്ടിച്ചത്.
ബാറ്ററി മോഷ്ടിക്കുന്നത് സംബന്ധിച്ച് ക്യൂന്‍സ് ബസുടമ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്കി. റോഡരികില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്ത ഭാഗങ്ങളിലും സിസിടിവി സ്ഥാപിച്ചിട്ടില്ലാത്ത ഇടങ്ങളിലും നിര്‍ത്തിയിടുന്ന ബസുകളില്‍ നിന്നാണ് ബാറ്ററി നഷ്ടമാകുന്നത്. ഏതാനും മാസം മുമ്പ് പെരിന്തല്‍മണ്ണയില്‍ ബാറ്ററി മോഷണം തുടര്‍ക്കഥയായിരുന്നു.