ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1415850
Thursday, April 11, 2024 11:26 PM IST
മമ്പാട്: വടപുറം താളിപൊയിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടവണ്ണ ഒതായിയിലെ പരേതനായ തയ്യിൽ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് അഷറഫ് (35) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ റിൻസിയ (27), മക്കളായ ജന്ന ഫാത്തിമ (ആറ്), മിസ്ല ഫാത്തിമ (ഒന്നര വയസ്) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മമ്പാട് വടപുറം താളിപ്പൊയിൽ നിലമ്പൂരിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മമ്പാട് ഭാഗത്തുനിന്ന് നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണ അഷറഫിന്റെ ശരീരത്തിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി.
കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം ഒതായി വലിയ പള്ളി കബർസ്ഥാനിൽ. മാതാവ്: ആമിന (പാലപ്പെറ്റ). സഹോദരങ്ങൾ: ഗഫൂർ, മുത്തലിബ്, മുസ്തഫ, ജമീല (പൊങ്ങല്ലൂർ), മുനീറ (ഒതായി), അസ്മാബി (മമ്പാട്).