വേനല്‍ കത്തുമ്പോഴും റോഡരികില്‍ ചെടികളെ പരിപാലിച്ചു യുവാവ്
1415748
Thursday, April 11, 2024 5:33 AM IST
വണ്ടൂര്‍: വേനല്‍ കത്തുമ്പോഴും റോഡരികില്‍ പച്ചപ്പ് നിലനിര്‍ത്തിയുള്ള ചെടികളുടെ പരിപാലനം ശ്രദ്ധയാകര്‍ഷിക്കുന്നു. വണ്ടൂരില്‍ വിഎംസി ഹൈസ്ക്കൂള് മൈതാനത്തോട് ചേര്‍ന്നുള്ള ഓപ്പണ്‍ ഹെല്‍ത്ത് ക്ലബിലെ ചെടികളാണ് പരിപാലനത്തിന്റെ കരുത്തില്‍ പച്ച പുതച്ചു നില്‍ക്കുന്നത്. നാട്ടുകാരനായ ശിഹാബ് മുക്കണ്ണന്റെ നേതൃത്വത്തിലാണ് പരിപാലനം.
സമീപത്തെ നാലുവരിപ്പാതയിലെ ചെടികളടക്കം ഉണങ്ങി നില്‍ക്കുമ്പോഴാണ് തൊട്ടടുത്തു നിന്നു ഈ മനോഹര കാഴ്ച.
കൃത്യമായി വളവും വെള്ളവും നല്‍കിയാണ് പരിപാലനം. തൊട്ടടുത്തുള്ള വിദ്യാലയത്തിന്റെ കിണറ്റില്‍ നിന്ന് വെള്ളമെടുത്താണ് ചെടികള്‍ക്ക് ദിവസവും നനയ്ക്കുന്നത്. പൊരിവെയിലത്ത് റോഡിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും ഓപ്പണ്‍ ജിംനേഷ്യത്തിലെ മരച്ചുവട്ടിലെ തണലും ചെടികളുമെല്ലാം കുളിര്മയേകുന്ന കാഴ്ചകള്‍ തന്നെയാണ്.