എന്‍ഒസി ആവശ്യത്തിനെത്തുന്നവരെ വട്ടംകറക്കി വനം വകുപ്പ്
1415536
Wednesday, April 10, 2024 5:12 AM IST
നിലമ്പൂര്‍: എന്‍ഒസി ആവശ്യത്തിന് എത്തുന്നവരെ വട്ടം കറക്കി നിലമ്പൂരിലെ വനം വകുപ്പ് ജീവനക്കാര്‍. വനമേഖലയോട് ചേര്‍ന്നു ആയിരക്കണക്കിന് ജനങ്ങള്‍ താമസിക്കുന്ന നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ മണ്ഡല പരിധികളില്‍ നിന്നുമെത്തുന്നവരെയാണ് നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ വനം വകുപ്പ് ജീവനക്കാര്‍ വട്ടം കറക്കുന്നത്.
വനത്തിനോട് ചേര്‍ന്നു സ്ഥലമുള്ളവര്‍ക്ക് സ്ഥലം വില്‍പ്പന നടത്തുകയും മറ്റും ചെയ്യണമെങ്കില്‍ വനം വകുപ്പിന്റെ നിരാക്ഷേപ പത്രം (എന്‍ഒസി) വേണം. വനം വകുപ്പ് നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് എന്‍ഒസിക്ക് അപേക്ഷ നല്‍കുന്നവരാണ് ഇതിനായി മാസങ്ങളോളം വനം വകുപ്പ് ഓഫീസുകളില്‍ കയറിയിറങ്ങുന്നത്.
ഡെപ്യൂട്ടി റേഞ്ചര്‍, റേഞ്ചര്‍ എന്നിവര്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം ഡിവിഷന് ഓഫീസിലേക്ക് എത്തിയാല്‍ പിന്നെ ഫയല്‍ അനങ്ങാന്‍ മാസങ്ങളെടുക്കും. ഫയല്‍ എന്തായി എന്ന് അപേക്ഷകന് ചോദിച്ചാല്‍ എത്തിയിട്ടില്ല എന്നായിരിക്കും ആദ്യമറുപടി. പീന്നിട് ഡെപ്യൂട്ടി റേഞ്ചര്‍, റേഞ്ചര്‍ എന്നിവരെ കണ്ടാല്‍ ഞങ്ങള്‍ റേഞ്ചില്‍ നിന്നു ഡിവിഷനിലേക്ക് അയച്ചു എന്ന മറുപടിയും ലഭിക്കും.
എന്നാല്‍ ഇവിടെ നിന്നു ഫയല്‍ നീങ്ങണമെങ്കില്‍ കാണേണ്ടവരില്‍ ചിലരെ കാണേണ്ട പോലെ കാണണം എന്നാണ് മുമ്പ് എന്‍സിഒ ലഭിച്ച ചിലരുടെ മറുപടി. അടിയന്തര ആവശ്യങ്ങള്‍ക്കായി ഭൂമി വില്‍പ്പന നടത്തുന്നവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഏറെ പ്രയാസപ്പെടുന്നത്. എന്‍ഒസി വാങ്ങി നല്കാന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാരായും ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.