കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന് തുടക്കം
1397010
Sunday, March 3, 2024 4:57 AM IST
മങ്കട: പ്രവർത്തന മേഖലയിൽ ഒരു നൂറ്റാണ്ട് പിന്നിടുന്ന കടന്നമണ്ണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കമായി. 1924ൽ കടന്നമണ്ണ കോവിലകത്ത് പ്രവർത്തനമാരംഭിച്ച ഐക്യ നാണയ സംഘമാണ് പിന്നീട് കടന്നമണ്ണ സർവീസ് സഹകരണ ബാങ്കായി മാറിയത്.
കോഴിക്കോട്ടുപറമ്പ് കോപ്പ് അറീനയിൽ നടന്ന നൂറാം വാർഷിക പ്രഖ്യാപനവും കസ്റ്റമർ മീറ്റും യു.എ.ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ഓഡിറ്ററായി വിരമിച്ച അഷ്റഫിനുള്ള ഉപഹാരം അദ്ദേഹം സമർപ്പിച്ചു. ബാങ്ക് പ്രസിഡന്റ് സി.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
"സഹകരണ മേഖല ഇന്ന്' എന്ന വിഷയത്തിൽ റിട്ട. അഡീഷണൽ രജിസ്ട്രാർ നൗഷാദ് അരീക്കോട് ക്ലാസെടുത്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം, പെരിന്തൽമണ്ണ അസി. രജിസ്ട്രാർ പി.ഷംസുദ്ദീൻ, മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.അസ്ഗർ അലി, ബാങ്ക് സെക്രട്ടി സൈഫുള്ള കറുമുക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ടി.ഷറഫുദ്ദീൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ജംഷീർ, പി.അബൂസാലിഹ്, സി.അഷ്റഫ്, പി.അബ്ദുസമദ്, ടി.നാരായണൻ പ്രസംഗിച്ചു.