ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിക്ക് പുതിയ കെട്ടിടമായി; ഉദ്ഘാടനം ഇന്ന്
1397009
Sunday, March 3, 2024 4:57 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസില്‍ നിര്‍മാണം പൂര്‍ത്തിയായ ജീപ്പാസ് മൂസഹാജി മെമ്മോറിയല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2.30ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ടി.പി. ശ്രീനിവാസന് ഐഎഫ്എസ്(റിട്ട.), പി.സി. ജാഫര്‍ ഐഎഎസ്, എം.പി.ജോസഫ് ഐഎഎസ്, ദിലീപ് കൈനിക്കര ഐഎഎസ് തുടങ്ങിയര്‍ പങ്കെടുക്കും.
ക്ലാസ് റൂം, ഹോസ്റ്റല്‍, റിസപ്ഷന്, പ്രയര്‍ ഹാള്‍, ടോയ്ലറ്റ് ബ്ലോക്ക്, മെന്ററിംഗ് റൂം, സിക്ക് റൂം, റീഡിംഗ് റൂം, ഫാക്കല്‍റ്റി റെസിഡന്‍സ് എന്നിവയുള്‍പ്പെടെയുള്ള 15000 ചതുരശ്ര വിസ്തീര്‍ണത്തിലുള്ള കെട്ടിടമാണ് നിര്‍മിച്ചത്.
നിലവില്‍ അക്കാദമി പ്രവര്‍ത്തിക്കുന്ന മെയിന്‍ ബ്ലോക്കിന് സമീപത്ത് തന്നെയുള്ള ചെമ്പന്കുന്നില് വാങ്ങിയ 37 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. രാഷ്ട്രീയ, സാമൂഹ്യ, വ്യാപാര രംഗത്തെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.