പോസ്റ്റ് ഓഫീസ് സന്ദർശിച്ചു
1396633
Friday, March 1, 2024 5:10 AM IST
കുറുവ: ജി എൽ പി എസ് കുറുവയിലെ (തോട്ടക്കര) ഒന്നാം ക്ലാസുകാരുടെ പോസ്റ്റ് ഓഫീസ് സന്ദർശനം, കത്തെഴുത്ത് പരിചിതമല്ലാത്ത കുട്ടികൾക്ക് വേറിട്ടൊരനുഭവമായി.
പഠന പ്രവർത്തനത്തിന്റെ ഭാഗമായാണ് കുട്ടികൾ വറ്റല്ലൂർ പോസ്റ്റ ഓഫീസ് സന്ദർശിച്ചത്. പോസ്റ്റ് ഓഫീസിലെ വിവിധ സേവനങ്ങൾ ഓഫീസർ വിവേക്, പോസ്റ്റ് മാൻ ബാലൻ എന്നിവർ കുട്ടികൾക്ക് വിശദീകരിച്ച് നൽകി.
പഠന പ്രവർത്തനത്തിന്റെ ഭാഗമായി കൂട്ടുകാർക്കെഴുതിയ കത്തുകൾ പോസ്റ്റ് ചെയ്താണ് കുട്ടികൾ മടങ്ങിയത്. അധ്യാപകരായ സക്കീന, നിമിഷ എന്നിവർ നേതൃത്വം നൽകി.