അങ്ങാടിപ്പുറം പാലിയേറ്റീവ് കെയർ കെട്ടിടം തറക്കല്ലിടൽ ഞായറാഴ്ച
1396625
Friday, March 1, 2024 5:10 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പാലിയേറ്റീവ് കെയറിന്ന് സ്വന്തമായി കെട്ടിടമൊരുങ്ങുന്നു. ടി.പി. കുഞ്ഞിരാമൻ നായർ അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ സൗജന്യമായി നൽകിയ സ്ഥലത്താണ് സമുച്ചയമൊരുങ്ങുന്നത്.
മാർച്ച് മുന്നിന്ന് രാവിലെ 10ന് പാലിയേറ്റീവിന്റെ തറക്കല്ലിടലും അന്നേ ദിവസം പുത്തനങ്ങാടി പി.ടി. എം യു പി സ്കൂളിൽ വച്ച് ദീർഘകാലമായി കിടപ്പിലായ രോഗികളുടെ മൂന്നാമത് സംഗമവും നടക്കും.
ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപ ചിലവിൽ ഒരു നില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.വേദന കൊണ്ട് ബുദ്ധിമുട്ടുന്ന മനുഷ്യർക്കും കുടുംബങ്ങൾക്കുമൊപ്പം സഞ്ചരിച്ച്, കഴിഞ്ഞ ഏഴ് വർഷമായി അങ്ങാടിപ്പുറം പാലിയേറ്റീവ് താൽകാലിക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
രോഗിയുടെയും കുടുംബത്തിന്റെയും എല്ലാ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും നിറവേറ്റാൻ ആശുപത്രികൾക്ക് കഴിയാത്തതു കൊണ്ട് തന്നെ പാലിയേറ്റീവ് കെയറിന്റെ ആവശ്യകത വർധിച്ചു വരുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാലിയേറ്റീവ് കമ്മിറ്റി പ്രസിഡന്റ് എം.ടി.കുര്യാക്കോസ് , സെക്രട്ടറി നൗഷാദലി കിഴക്കേ തലക്കൽ, ട്രഷറർ പ്രകാശ് മേനോൻ , കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ, ബേബി വാത്താച്ചിറ, കൺവീനർ - കുഞ്ഞിമൊയ്തീൻ ചോലയിൽ ,ട്രഷറർ സേതുമാധവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.