നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പരിയാപുരത്തിന് ഇരട്ടക്കിരീടം
1396322
Thursday, February 29, 2024 5:02 AM IST
അങ്ങാടിപ്പുറം: പെരിന്തല്‍മണ്ണ പ്രസന്റേഷന് സ്കൂള്‍ മൈതാനത്തു സമാപിച്ച മലപ്പുറം ജില്ലാ മിനി നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരിയാപുരത്തിന് ഇരട്ടക്കിരീടം.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ നെറ്റ്ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും (സ്കോര്‍: 10 -8) പെണ്‍കുട്ടികളുടെ വിഭാഗത്തിലും (സ്കോര്‍: 11 -8) പ്രസന്റേഷന് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ഫാത്തിമ യുപി സ്കൂളിലെയും സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും താരങ്ങള്‍ അണിനിരന്ന പരിയാപുരം ടീം കിരീടം ചൂടിയത്. വിജയിച്ച മുഴുവന്‍ ടീമംഗങ്ങളും പരിയാപുരം മരിയന്‍ സ്പോര്‍ട്സ് അക്കാഡമിയിലെ താരങ്ങളാണ്.
ആല്വിന് (ക്യാപ്റ്റന്‍), ബിബിന്‍, കെ.ടി.അര്ജുന്, കെ.ഇ.ഗാഥ്, അശ്വിന് മനീഷ്, ടി.മുഹമ്മദ് നിഷാന്‍, എ.കെ.മുഹമ്മദ് അസ്ജല്‍ എന്നിവര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും അന്ന ആന്റണി (ക്യാപ്റ്റന്‍), അനന്യ ജയപ്രവീണ്‍, ജിയന്ന ബൈജു,
അക്സ എം.ജോയി, പി.ടി.അനന്യ, അന്ന മരിയ ജാക്സണ്, എ.ജെ.അനഹ മരിയ എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും പരിയാപുരത്തിനായി ജഴ്സിയണിഞ്ഞു. ജസ്റ്റിന് ജോസ് പരിശീലകനും എ.സി.മിനി ടീം മാനേജരുമാണ്.പ്രസന്റേഷന് സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ നിത്യ ജോസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.