വി.കെ. ദീപയ്ക്ക് ആദരം
1396115
Wednesday, February 28, 2024 4:53 AM IST
മഞ്ചേരി : ചെറുകഥാകൃത്ത് വി.കെ. ദീപയെ പ്രതിമാസ സംവാദ വേദിയായ വിഷന്‍ മഞ്ചേരി ആദരിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളിലായി ചെറുകഥകളും യാത്രാവിവരണങ്ങളും എഴുതിയിട്ടുള്ള. ദീപക്ക് ഇതിനകം പതിനൊന്ന് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മഞ്ചേരി വായ്പ്പാറപ്പടി ചിത്രകലാ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഇ.എം. നാരായണന് അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീവിദ്യ എടക്കണ്ടത്തില്‍ ഉപഹാര സമര്‍പ്പണം നടത്തി. സെക്രട്ടറി പി.കെ. ശങ്കരനാരായണന് ആമുഖ പ്രഭാഷണം നടത്തി. എന്‍. മുഹമ്മദ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. പുത്തില്ലന്‍ ബാലകൃഷ്ണന്, യു. ഹരിനാരായണന്, പി. ജയ നാരായണന്, എം. സുകുമാരന്‍, സഖി, ബ്രിജിത, കെ. രാധാകൃഷ്ണന്, ആര്. മാധവന് നായര്‍, നാസര്‍ തെക്കുംപുറം എന്നിവര്‍ പ്രസംഗിച്ചു.