പോക്സോ കേസ് പ്രതി അറസ്റ്റില്‍
1396111
Wednesday, February 28, 2024 4:53 AM IST
എടക്കര: വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മില്ലുംപടി തമ്പലക്കോടന്‍ നൗഷാദലി (49)യെയാണ് എടക്കര പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 17 ന് സ്കൂള്‍ വാര്‍ഷിക ദിനത്തിലാണ് വിദ്യാര്‍ഥിനിക്ക് നേരേ ഇയള് അതിക്രമം കാട്ടിയത്. കുട്ടിയുടെ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ ഇന്നലെ രാവിലെ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.