വനം ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
1396110
Wednesday, February 28, 2024 4:53 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വന്യമൃഗശല്യത്തിനെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അകമ്പാടം വനം സ്റ്റേഷനിലേക്ക് ബഹുജന കര്‍ഷക മാര്‍ച്ച് നടത്തി.
വനിതകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും വനം വകുപ്പും സര്‍ക്കാരും തുടരുന്ന നിസംഗതക്കെതിരേയാണ് ചാലിയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരഞ്ഞിമങ്ങാടുള്ള അകമ്പാടം വനം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
അകമ്പാടം കോണ്‍ഗ്രസ് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് വനം സ്റ്റേഷനു മുന്നില്‍ സമാപിച്ചു. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് തോണിയില്‍ സുരേഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് എ. ഗോപിനാഥ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അനിഷ് അഗസ്റ്റിന്, ഡിസിസി അംഗം അഡ്വ. യുനസ് സലീം, ചാലിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബെന്നി കൈതോലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ഗീതാദേവദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗ്രീഷ്മ പ്രവീണ്‍,
ബീനാ ജോസഫ്, സിബി അമ്പാട്ട്, മഞ്ജു അനില്‍, വി.എസ്. ജയശ്രീ, പാര്‍ട്ടി നേതാക്കന്മാരായ നാലകത്ത് ഹൈദരലി, വി.സി. ജോര്‍ജ്, ഇ.പി. മുരളി, അസീസ് പൂക്കോടന്‍, അനില്‍ അകമ്പാടം, ജെയിംസ് മനയാനി, സണ്ണി മുത്തനാട്ട്, വിശ്വനാഥന് തോട്ടുപൊയില്‍, സക്കീര്‍ ഹുസൈന് എരഞ്ഞിമങ്ങാട്, എ. റഷീദലി, രാമകൃഷ്ണന് പെരുമ്പത്തൂര്‍, സുരേഷ് കോരംകോട് എന്നിവര്‍ നേതൃത്വം നല്കി.
വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ രാത്രികാല പട്രോളിംഗ് ഉള്‍പ്പെടെ വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പട്ടാപ്പകല്‍ പോലും പഞ്ചായത്തിന്റെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുകയാണ്. ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഈ സാഹചര്യത്തില്‍ വനപാലകര്‍ക്ക് വാഹനത്തിനു ഡീസല്‍ അടിക്കുന്നതിനും പടക്കങ്ങള്‍ ഉള്‍പ്പെടെ വാങ്ങാനെങ്കിലും സര്‍ക്കാര്‍ അടിയന്തരമായി പണം അനുവദിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.