ക്ഷേത്ര സംരക്ഷണസമിതി സമ്മേളനം
1395647
Monday, February 26, 2024 1:20 AM IST
നിലമ്പൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി നിലമ്പൂര്‍ താലൂക്ക് സമ്മേളനവും കുടുംബ സംഗമവും കാരക്കോട് ശ്രീരാമാനന്ദാശ്രമം മഠാധിപതി ഡോ. ധര്മാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ. മുരുകന് അധ്യക്ഷത വഹിച്ചു.
സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ നാരായണന്‍കുട്ടി, മാതൃസമിതി സംസ്ഥാന സമിതി അംഗം കെ. സൗമിനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. വി.എസ്. പ്രസാദ്, സി.വി. സുബ്രഹ്മണ്യന്, കെ.ആര്. അനൂപ്, പി. ഗോവിന്ദന്, എസ്. ശിവദാസന്‍, കെ. ജയന്, പി.ബി. ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍: പി. ഗോവിന്ദന് (പ്രസിഡന്റ്), എസ്. ശിവദാസന്‍ (സെക്രട്ടറി), കെ. സുകുമാരന്‍ (ഖജാന്‍ജി), പി. വസുമതി. (മാതൃസമിതി പ്രസിഡന്റ്), എം.ജി. ശോഭനകുമാരി (സെക്രട്ടറി), ടി. രമണി (ഖജാന്‍ജി).