ക്വിസ് മത്സര വിജയിക്ക് സമ്മാനം നല്കി
1395339
Sunday, February 25, 2024 5:04 AM IST
പെരിന്തല്‍മണ്ണ: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ചു പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗം ഹയര്‍ സെക്കന്‍ഡറി, കോളജ്തല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കാന്‍സര്‍ ബോധവത്കരണ ക്വിസ് മത്സരത്തിലെ വിജയിക്ക് സമ്മാനം നല്കി.
ഒന്നാം സ്ഥാനം നേടിയ പെരിന്തല്‍മണ്ണ ഗവണ്മെന്റ് കോളജിലെ വിദ്യാര്‍ഥിനി വര്‍ഷയ്ക്ക് 5001 രൂപയും ട്രോഫിയും പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ ഹെഡ് ആന്‍ഡ് നെക്ക് സര്ജന് ഡോ. അഭിലാഷ് അലക്സ് ഫ്രാന്‍സിസ് കൈമാറി.