സിവില്‍ ഡിഫന്‍സ് അംഗങ്ങളെ ആദരിച്ചു
1395338
Sunday, February 25, 2024 5:04 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ സൈമണ്‍ ബ്രിട്ടോ സാന്ത്വന കേന്ദ്രത്തില്‍ നടത്തിയ "സാന്ത്വനം’ ക്യാമ്പില്‍ സേവനമനുഷ്ഠിച്ച സിവില്‍ ഡിഫന്‍സ് അംഗങ്ങളെ ആദരിച്ചു. പെരിന്തല്‍മണ്ണ ഫയര്‍ ആന്‍ഡ് റെസ്ക്യു സ്റ്റേഷനില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്മാന് പി. ഷാജി ഉദ്ഘാടനം ചെയ്തു.
സ്റ്റേഷന് ഓഫീസര്‍ സുഗുണന് അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സാജു, സിവില്‍ ഡിഫന്‍സ് കോഓര്‍ഡിനേറ്റര്‍ കെ.ടി. രാജേഷ്, പോസ്റ്റ് വാര്ഡന് ശിഹാബുദീന് തുടങ്ങിയവര്‍ പ്രസംഗിച്ചു.