കലംപറമ്പില്‍ ഗോപാല കൃഷ്ണന് പുതിയ മലയ രാജാവ്
1394700
Thursday, February 22, 2024 4:44 AM IST
അങ്ങാടിപ്പുറം: കലംപറമ്പില്‍ ഗോപാലന്‍കൃഷ്ണന്‍ പുതിയ മലയ സ്ഥാനിയായി ചുമതലയേറ്റു. മലയ രാജാവായിരുന്ന കലംപറമ്പില്‍ ബാലന്റെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ സ്ഥാനി ചുമതലയേറ്റത്.
ചടങ്ങില്‍ കൃഷ്ണകുമാര്രാജ പട്ട് നല്കി ആദരിച്ചു. പാരമ്പര്യമായുള്ള പട്ടും വളയും ക്ഷേത്രം ട്രസ്റ്റി പ്രതിനിധി എ.സി. ദിവാകരന് വര്‍മരാജ മലയ രാജാവിന് കൈമാറി. കുടുബക്ഷേത്രാങ്കണത്തില് നടന്ന ചടങ്ങില്‍ എം.സി. ചന്ദ്രവര്മരാജ, എം.സി. രവീന്ദ്രന് രാജ, ദേവസ്വം ഓഫീസര്‍ വേണുഗോപാല്‍,
അസിസ്റ്റന്റ് മാനേജര്‍ കെ.പി. ശിവപ്രസാദ്, പരമേശ്വരന്, ദിനേശ് മണ്ണാര്‍മല, കെ.പി. ഉദയകുമാര്‍, കെ.പി. ചന്ദ്രന്, സുജിതാബാലന്, കെ.പി. വാസു, കെ.പി. സുനില്‍, കെ.പി. രവി, വര്‍ഡ് മെംബര്‍ രത്നകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.