സിബിഎസ്ഇ മലപ്പുറം സഹോദയയും ശിഹാബ് തങ്ങള്‍ അക്കാഡമിയും കൈകോര്‍ക്കുന്നു
1394426
Wednesday, February 21, 2024 4:31 AM IST
പെരിന്തല്‍മണ്ണ: സിബിഎസ്ഇ മേഖലയില്‍ നിന്നു സിവില്‍ സര്‍വീസ് രംഗത്ത് പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ മലപ്പുറം സഹോദയ, ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാഡമിയുമായി കൈകോര്‍ക്കുന്നു.
എട്ടു മുതല്‍ 12 ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികളെ ജൂണിയര്‍ ഐഎഎസ് പദ്ധതിയുടെ ഭാഗമാക്കി ഓണ്‍ലൈന്‍ പരിശീലനം 2025 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കും. പെരിന്തല്‍മണ്ണ ശിഹാബ് തങ്ങള്‍ അക്കാഡമിയില്‍ നടന്ന ചടങ്ങില്‍ നടത്തിപ്പിനായുള്ള ധാരണാപത്രം ഒപ്പിട്ടു.
ജൂണില്‍ പദ്ധതി ബോധവത്ക്കരണത്തിനായി ഓരോ സ്കൂളുകളിലും രക്ഷിതാക്കളുടെ സംഗമം സംഘടിപ്പിക്കും. ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാഡമി കാര്യദര്‍ശി നജീബ് കാന്തപുരം എംഎല്‍എ ഐഎഎസ് ജൂണിയര്‍ പദ്ധതിയുടെ ലഘുലേഖ സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുള്‍ നാസറിന് നല്കി പ്രകാശനം ചെയ്തു.
സഹോദയ ജനറല്‍ സെക്രട്ടറി എം. ജൗഹര്‍, സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് കല്ലിങ്ങല്‍ മുഹമ്മദാലി, മലപ്പുറം സഹോദയ എംസാറ്റ് പരീക്ഷാ കണ്‍ട്രാളര്‍ സി.കെ. ഹൗസത്ത്, ഡയറക്ടര്‍ ലതിക സതീഷ് എന്നിവര്‍ പങ്കെടുത്തു.