പടപ്പറമ്പിലെ കടകളില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന
1394421
Wednesday, February 21, 2024 4:31 AM IST
പുഴക്കാട്ടിരി: ഹെല്‍ത്തി കേരള ശുചിത്വ പരിശോധനയുടെ ഭാഗമായി പുഴക്കാട്ടിരി പഞ്ചായത്തിലെ പടപ്പറമ്പ്, കടുങ്ങപുരം ഭാഗങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍, ഭക്ഷ്യവസ്തു നിര്‍മാണ, വിതരണ സ്ഥാപനങ്ങള്‍, ചിക്കന്‍ സ്റ്റാളുകള്‍, വഴിയോര കച്ചവടങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി.
ശുചിത്വ നിലവാരം പാലിക്കാത്ത രണ്ടു സ്ഥാപനങ്ങള്‍ക്കു നിര്‍ദേശങ്ങളും നോട്ടീസും നല്കി. ഖര,ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കാത്തവര്‍ക്ക് താക്കീത് നല്കി.
പുകയില നിയന്ത്രണ മുന്നറിയിപ്പ് ബോര്‍ഡുകളില്ലാത്ത രണ്ടു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ഇബ്രാഹിം ഷിബിലിന്റെ നിര്‍ദേശാനുസരണം നടത്തിയ പരിശോധനക്കു കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. സുനില്‍കുമാര്‍, ജെഎച്ച്ഐമാരായ ടി. അബ്ദുള്‍ജലീല്‍, പി. റഷീദ്, സി.എന്‍. രമ്യ എന്നിവര്‍ നേതൃത്വം നല്കി.