കെസിവൈഎം നിലമ്പൂര്‍ മേഖല പ്രവര്‍ത്തന വര്‍ഷം നടത്തി
1394265
Tuesday, February 20, 2024 7:40 AM IST
നിലമ്പൂര്‍: കെസിവൈഎം നിലമ്പൂര്‍ മേഖലയുടെ പ്രവര്‍ത്തന വര്‍ഷം "എറൈസ് 2024’ റൂബി നഗര്‍ സെന്റ് ജൂഡ്സ് ദേവാലയത്തില്‍ നടത്തി.
പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കെസിവൈഎം റൂബി നഗര്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ. അനീഷ് കാട്ടാത്ത് പ്രവര്‍ത്തന വര്‍ഷം തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു.
കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും കൂടെ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് ആന്സല മാടക്കുന്നേല് അധ്യക്ഷത വഹിച്ചു. കെസിവൈഎം നിലമ്പൂര്‍ മേഖല ഡയറക്ടര്‍ ഫാ. നിഷ്വിന്‍ തേന്‍പള്ളിയില്‍ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സിന്‍ഡിക്കറ്റ് അംഗം ജസ്റ്റിന് നീലംപറമ്പില്‍, കെസിവൈഎം നീലഗിരി മേഖല മുന്‍ പ്രസിഡന്റ് ജിതിന് ജോസഫ് ചുണ്ടയ്ക്കാട്ട് എന്നിവര്‍ ലീഡര്‍ഷിപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു.
മേഖല വൈസ് പ്രസിഡന്റ് അഖില്‍ മഠത്തില്‍, സെക്രട്ടറി ദീപ അരങ്ങത്ത്, ജോയിന്റ് സെക്രട്ടറി അലന് കുറ്റിയാങ്കല്‍, കോഓര്‍ഡിനേറ്റര്‍ സ്റ്റെഫി ഇടശേരി, ഖജാന്‍ജി സാനിയ പുളിക്കത്തടം, രൂപത സിന്‍ഡിക്കറ്റ് അംഗം ആശിഷ് കാവുങ്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ഷാരോണ്‍ എന്നിവര്‍ നേതൃത്വം നല്കി. പന്ത്രണ്ട് യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.