ഇഎംഎസ് ആശുപത്രി ലബോറട്ടറിക്ക് എന്‍എബിഎല്‍ അംഗീകാരം
1394254
Tuesday, February 20, 2024 7:40 AM IST
പെരിന്തല്‍മണ്ണ: ലബോറട്ടറികളുടെ ഗുണനിലവാരം നിശ്ചയിക്കുന്ന ദേശീയ ഏജന്‍സിയായ നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍എബിഎല്‍) അംഗീകാരം പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയുടെ ലബോറട്ടറിക്ക് ലഭിച്ചു.
ക്ലിനിക്കല്‍ പാത്തോളജി, ഹെമറ്റോളജി, ബയോകെമിസ്ട്രി, സെറോളജി, മൈക്രോബയോളജി, മോളിക്യൂലാര്‍ ലാബ് എന്നീ വിഭാഗങ്ങളിലെ വിവിധ പരിശോധനകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
കേരളത്തില്‍ ആദ്യമായാണ് ഒരു സഹകരണ ആശുപത്രിക്ക് ഇത്തരത്തില്‍ അംഗീകാരം ലഭിക്കുന്നത്. 2013 മുതല്‍ എന്‍എബിഎച്ച് അംഗീകാരത്തോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. സഹകരണ മേഖലയില്‍ ഇന്ത്യയിലെ ആദ്യ എന്‍എബിഎച്ച് ആശുപത്രി എന്ന ബഹുമതിയും പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിക്കാണ്.