ടാപ്പിംഗ് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1394030
Monday, February 19, 2024 10:50 PM IST
എടക്കര: ടാപ്പിംഗ് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൈപ്പിനി മുണ്ടപാടം മൂര്ക്കനോലിക്കല് ഗോപിനാഥന് (56) ആണ് മരിച്ചത്.
മുണ്ടപ്പടം ചാത്തന്പൊതുവായിലുള്ള റബര്‍ തോട്ടത്തിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ടാപ്പിംഗ് ജോലിക്കായി എത്തിയതായിരുന്നു. കൂടെ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഗോപിനാഥന് വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്നു നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പോത്തുകല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും ഭാര്യ: ഷൈല. മക്കള്‍: നിത്യ, നീതു, നിഖില്‍.