കലയുടെ ഉത്സവം കൊടിയിറങ്ങി: മങ്കട ഉപജില്ല ചാമ്പ്യന്മാര്
1376957
Saturday, December 9, 2023 1:33 AM IST
കോട്ടയ്ക്കൽ: കോട്ടയ്ക്കല്‍ രാജാസ് സ്കൂളില്‍ കഴിഞ്ഞ ആറു ദിനങ്ങളില്‍ കലയുടെ വസന്തം തീര്‍ത്ത ജില്ലാ സ്കൂള്‍ കലോത്സവത്തിനു തിരശീല വീണപ്പോള്‍ 1268 പോയിന്റുമായി മങ്കട ഉപജില്ല ഓവറോൾ ചാന്പ്യൻമാരായി. 1187 പോയിന്റുമായി കൊണ്ടോട്ടിയാണ് രണ്ടാം സ്ഥാനത്ത്. 1174 പോയിന്റുമായി വേങ്ങര ഉപജില്ല മൂന്നാം സ്ഥാനവും നേടി.
യുപി ജനറൽ: 1. മങ്കട (181), 2. കിഴിശേരി(168), 3. പെരിന്തല്‍മണ്ണ, വേങ്ങര (164). ഹൈസ്കൂള്‍ ജനറൽ: 1. കൊണ്ടോട്ടി (357), 2. വേങ്ങര (356), 3. മങ്കട (341) എച്ച്എസ്എസ് ജനറൽ: 1. മങ്കട (407), 2. മലപ്പുറം (362), പെരിന്തല്‍മണ്ണ (348).
യുപി അറബിക് : 1. അരീക്കോട്, താനൂർ, മഞ്ചേരി, കിഴിശേരി, പെരിന്തല്‍മണ്ണ, മേലാറ്റൂർ, തിരൂര്‍ (65), 2. കൊണ്ടോട്ടി, വണ്ടൂർ, എടപ്പാൾ, വേങ്ങര, മലപ്പുറം (63), 3. മങ്കട, പൊന്നാനി (61)
എച്ച്എസ് അറബിക് : 1. മലപ്പുറം, കൊണ്ടോട്ടി, അരീക്കോട്, താനൂർ, കിഴിശേരി (95), 2. മങ്കട, കുറ്റിപ്പുറം, വേങ്ങര (93), 3. എടപ്പാൾ, മേലാറ്റൂർ, തിരൂർ, പരപ്പനങ്ങാടി, മഞ്ചേരി, നിലമ്പൂര്‍ (91)
യുപി സംസ്കൃതം : 1. മങ്കട (93), 2. മേലാറ്റൂർ, കുറ്റിപ്പുറം, കൊണ്ടോട്ടി (88), 3. വേങ്ങര, മഞ്ചേരി (86)
എച്ച്എസ് സംസ്കൃതം : 1. കുറ്റിപ്പുറം, മങ്കട (93), 2. വണ്ടൂര്‍ (89), 3. പരപ്പനങ്ങാടി (87) എന്നിങ്ങനെയാണ്.
സ്കൂളുകൾ
യുപി ജനറൽ: 1. തൃപ്പനച്ചി എയുപിഎസ് (45), 2. അരീക്കോട് ജിഎംയുപിഎസ് (40), 3.കിഴിശേരി ഗണപത് എയുപിഎസ് (36).
എച്ച്എസ് ജനറൽ
1.പൂക്കൊളത്തൂര്‍ സിഎച്ച്എംഎച്ച്എസ്എസ് (142), 2. മേലാറ്റൂർ ആര്‍എംഎച്ച്എസ്എസ് (103), 3. കാവനൂര്‍ ജിഎച്ച്എസ്എസ് (102).
എച്ച്എസ്എസ് ജനറൽ: 1.പുലാമന്തോള്‍ ജിഎച്ച്എസ്എസ് (126), 2.പാലേമാട് എസ്വിഎച്ച്എസ്എസ് (121), 3. താനൂര്‍ ഡിജിഎച്ച്എസ്എസ്, എടരിക്കോട് പികെഎം എച്ച്എസ്എസ് (116).
യുപി അറബിക് :
1. മുള്ള്യാകുര്‍ശി പിടിഎംയുപിഎസ്, കരുവാരകുണ്ട് ദാറുന്നജാത്ത് യുപിഎസ് (35), 2. തൃപ്പനച്ചി എയുപിഎസ്, ആനക്കയം ജിപി ഗവണ്മെന്റ് യുപിഎസ് പന്തല്ലൂര്‍ (25), 3. കിഴിശേരി ഗണപത് എയുപിഎസ്, എടയൂര്‍ കെഎം യുപിഎസ്, തിരൂര്‍ ടിഐസിഎച്ച്എസ്, ക്രസന്റ് ഇംഗ്ലീഷ് സ്കൂള്‍ (20)
എച്ച്എസ് അറബിക് :
1. കൊട്ടുക്കര പിപിഎംഎച്ച്എസ്എസ് (70), 2. പൂക്കൊളത്തൂര്‍ സിഎച്ച്എംഎച്ച്എസ്എസ് (60), ഈഴുവത്തിരുത്തി ഐഎസ്എസ്എച്ച്എസ്എസ് (41)
യുപി സംസ്കൃതം :
1. വിളയില്‍ പറപ്പൂര് വിപിഎയുപിഎസ് (57), 2. മേലാറ്റൂര്‍ ആര്‍എംഎച്ച്എസ്എസ് (50), 3. കോട്ടൂര്‍ എകെഎം എച്ച്എസ്എസ് (48)
എച്ച്എസ് സംസ്കൃതം :
1. മേലാറ്റൂര്‍ ആര്‍എംഎച്ച്എസ് (68),2. പൊന്നാനി എവിഎച്ച്എസ്എസ് (63), 3. തിരൂര്‍ ജിബിഎച്ച്എസ്എസ് (46).