മലയാളി യുവതി സൗദിയില്‍ അന്തരിച്ചു
1375583
Sunday, December 3, 2023 10:14 PM IST
മേലാറ്റൂര്‍: എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കല്‍ റിന്റുമോള്‍ (28) സൗദി അറേബ്യയില്‍ മരിച്ചു. ജോലി കഴിഞ്ഞശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാന്‍ കിടന്നാതായിരുന്നു.
രാവിലെ എണീക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് കൂടെയുള്ളവര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
ഹഫര്‍ അല്‍ബാത്തിനിലെ മറ്റേര്‍ണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. വിവാഹാലോചനക്കാര്യവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ റിന്റു മോള് നവംബര്‍ 13നാണ് തിരിച്ചുപോയത്.പിതാവ്: മാളിയേക്കല്‍ ജോസ് വര്‍ഗീസ്. മാതാവ്: മേരിക്കുട്ടി. സഹോദരന്: റോബിന് ജോസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.