മാതൃവേദി വാർഷികാഘോഷം നടത്തി
1375562
Sunday, December 3, 2023 7:11 AM IST
നിലമ്പൂര്‍: മാതൃവേദി മണിമൂളി മേഖല വാര്‍ഷികാഘോഷവും കരോള്‍ഗാന മത്സരവും മണിമൂളി ക്രിസ്തുരാജ ഫൊറോന വികാരി ഫാ. തോമസ് മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സുനിഷാജി അധ്യക്ഷത വഹിച്ചു. ഫാ. ജോജോ കുടക്കച്ചിറ മുഖ്യപ്രഭാഷണം നടത്തി.
ഫാ.പ്രിന്‍സ് തെക്കേതില്‍, ഫാ. ജെയിംസ് കുന്നത്തേട്ട്, സിസ്റ്റര്‍ കൃപ, മിനി വര്‍ഗീസ്, മേരി കൊച്ച് കാട്ടിത്തറയില്‍, അനുജ കറുകപ്പള്ളി, ഹണി ജയ്സണ്‍, ബിന്‍സി എന്നിവര്‍ പ്രസംഗിച്ചു.
കരോള്‍ഗാന മത്സരത്തില്‍ ഒന്നാംസ്ഥാനം പാതിരിപ്പാടം ഇടവകയും രണ്ടാംസ്ഥാനം മണിമൂളി ഇടവകയും മൂന്നാം സ്ഥാനം നരിവാലമുണ്ട തലഞ്ഞി, പാലാങ്കര ശാഖകളും കരസ്ഥമാക്കി. സപ്തതി ആഘോഷിക്കുന്ന മേഖലാ ഡയറക്ടര്‍ ഫാ.ജെയിംസ് കുന്നത്തേട്ടിനെ ചടങ്ങില്‍ ആദരിച്ചു. പാലാങ്കര, തലഞ്ഞി യൂണിറ്റുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ക്കു സമാപനമായി.