ആന പേടിയിൽ ആനമറി ജനവാസ കേന്ദ്രം
1375561
Sunday, December 3, 2023 7:11 AM IST
എടക്കര: ജനവാസകേന്ദ്രത്തില്‍ നിന്നു ഒറ്റയാന് ഒഴിയുന്നില്ല. ജനങ്ങള്‍ കടുത്ത ഭീതിയില്‍. വഴിക്കടവ് ആനമറി ജനവാസ കേന്ദ്രത്തിലാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അക്രമം കാട്ടി ഒറ്റയാന് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇറങ്ങിയ ഒറ്റയാന്റെ മുന്നില്‍ നിന്നു ഈന്തന്‍കുഴിയന്‍ മുഹമ്മദാലി എന്ന യുവാവ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ആനമറിയിലെ കുളപ്പറ്റ കൃഷ്ണന്റെ വീടിനോട് ചേര്‍ന്ന സ്ഥലത്താണ് ഒറ്റയാന് വെള്ളിയാഴ്ച രാത്രി തമ്പടിച്ചത്.
നെല്ലിക്കുത്ത് വനത്തില്‍ നിന്നിറങ്ങിയ ആന കൃഷ്ണന്റെ കൃഷിയിടത്തില്‍ വ്യാപകനാശം വിതച്ചാണ് തിരിച്ചുപോയത്. മുപ്പതോളം വാഴകള്‍, അഞ്ച് കമുക് എന്നിവയാണ് ആന നശിപ്പിച്ചത്. കാട്ടാനശല്യം ചെറുക്കാന്‍ തൂക്ക് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫെന്‍സിംഗ് ഇല്ലാത്ത ഭാഗത്തു കൂടിയാണ് നിത്യേന ആനയെത്തുന്നത്.