സംസ്ഥാന ശാസ്ത്രമേളയില്‍ ഒന്നാംസ്ഥാനം നേടി ഫാത്തിമത്തുല്‍ സഫ
1375555
Sunday, December 3, 2023 7:11 AM IST
അങ്ങാടിപ്പുറം: തിരുവനന്തപുരത്തു നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയില് (ഹൈസ്കൂള്‍ വിഭാഗം അദര്‍ ചാര്‍ട്ട്) ഒന്നാംസ്ഥാനം നേടി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കെ.ഫാത്തിമത്തുല്‍ സഫ.
14 ജില്ലകളില്‍ നിന്നായി 28 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. 28 പേരും എ ഗ്രേഡ് നേടി. പരിയാപുരം സ്വദേശിയും ഗള്‍ഫില്‍ ഡ്രൈവറുമായ കൊളക്കാട് കെ.സാബിറിന്റെയും ഫസീലയുടെയും മകളാണ് ഈ മിടുക്കി. ഏക സഹോദരി ആയിഷ സന്‍ഹ പരിയാപുരം ഫാത്തിമ യു.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്.