ഭാരതീയ വിദ്യാനികേതന്‍ കലാമേളക്ക് തുടക്കം
1375161
Saturday, December 2, 2023 1:48 AM IST
പെരിന്തല്‍മണ്ണ: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലാമേളക്ക് പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനില്‍ തുടക്കമായി. നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ എം.രാജീവ് അധ്യക്ഷത വഹിച്ചു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി.ഗോപാലന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. വണ്ടൂര്‍ ഉപജില്ലാ കലാമേളയില്‍ സംസ്കൃത വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതന്‍ ഉപഹാരം നല്കി.
ജില്ലാ സംയോജകന്‍ സജിത്ത് ചെല്ലൂര്‍ ആമുഖഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി.ഹരിദാസ്, കെ.സി. പ്രിയന്, എം.ബാലസുബ്രഹ്മണ്യന്, ഡോ. ജയചന്ദ്രന്, പ്രഫ. എം.വി.കിഷോര്‍, കെ.കൃഷ്ണകുമാര്‍ എം.ജയപ്രകാശ്, വിപിന ജയന്, എന്‍.മഞ്ജുള എന്നിവര്‍ പ്രസംഗിച്ചു.