വളര്‍ത്തുനായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നു
1375158
Saturday, December 2, 2023 1:48 AM IST
നിലമ്പൂര്‍: ഫാം ഉടമയുടെ വളര്‍ത്തുനായ്ക്കള്‍ കര്‍ഷകന്റെ 25 ലധികം കോഴികളെ കടിച്ചുകൊന്നു. നിലമ്പൂര്‍ വാളംതോട് തൊഴുത്തുങ്കല്‍ രാജുവിന്റെ 25 ലധികം മുട്ടക്കോഴികളെയാണ് നായ്ക്കള്‍ വീട്ടിലെ ഫാമില്‍ കയറി വ്യാഴാഴ്ച രാത്രി കടിച്ചുകൊന്നത്.
കോഴിക്കോട് സ്വദേശി വാളംതോട്ടിലെ തന്റെ സ്ഥലത്ത് കോഴിഫാം നടത്തിയിരുന്നു. അന്ന് സംരക്ഷണത്തിന് കൊണ്ടുവന്ന പത്തോളം നായ്ക്കളാണ് നാട്ടുകാര്‍ക്ക് ഭീതി വിതച്ച് നാട്ടില്‍ വിലസുന്നത്.
ഫാം നിര്‍ത്തിയ ഇദ്ദേഹം വളര്‍ത്തുനായ്ക്കളെ കൊണ്ടുപോകാതെ തുറന്നുവിട്ടിരിക്കുകയാണ്. വളര്‍ത്തുമൃഗങ്ങള്‍, കോഴികള്‍, വിദ്യാര്‍ഥികള്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് ഈ വളര്‍ത്തുനായ്ക്കള്‍ ശല്യമായിരിക്കുകയാണെന്നു കര്ഷകന് രാജുവും ഭാര്യ ബിന്ദുവും പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച കുട്ടി കര്‍ഷകനുള്ള അവാര്‍ഡ് നേടിയ മാനുവല്‍ ജോസഫിന്റെ രക്ഷിതാക്കളാണിവര്. കൃഷിയും കോഴിവളര്‍ത്തലും ഉള്‍പ്പെടെയാണ് ഇവരുടെ ജീവിത മാര്‍ഗം.
ഫാം ഉടമക്കെതിരേ ഇവര്‍ ഇന്നലെ നിലമ്പൂര്‍ പോലീസില്‍ പരാതി നല്കി. വളര്‍ത്തുനായ്ക്കളെ ഫാം ഉടമ ഉടന്‍ പിടിച്ചു കൊണ്ടുപോവുകയോ, സംരക്ഷിക്കുകയോ ചെയ്യണമെന്ന് വാര്‍ഡ് അംഗം ഗ്രീഷ്മ പ്രവീണും ആവശ്യപ്പെട്ടു.