ബൈക്കപകടത്തില്‍ യുവതി മരിച്ചു
1375024
Friday, December 1, 2023 11:05 PM IST
കാളികാവ്: മമ്പാട്ടുമുലയില് നിന്നു മകളുടെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്കു പോവുകയായിരുന്ന ബൈക്ക് അപകടത്തില്‍പെട്ട് യുവതി മരിച്ചു.
കുമ്മാളി അസീസിന്റെ ഭാര്യ കദീജ (32) യാണ് മരിച്ചത്. ബൈക്ക് ഓടിച്ച അസീസിനും കൂടെയുള്ള എട്ടു വയസ് പ്രായമുള്ള മകള്‍ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ അരീക്കോടിനടുത്ത് തച്ചണ്ണ ചാലിയില് വച്ചാണ് അപകടം.
സ്വകാര്യബസിന്റെ സൈഡില്‍ കദീജയുടെ തലയിടിച്ച് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ കദീജ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നലെ രാത്രി ഏഴരയോടെ മഞ്ഞപ്പെട്ടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. മക്കള്‍: റിയ, റിഫ, റിഫിന്.