കേന്ദ്ര വിരോധത്തിന് കാരണം വര്‍ഗീയതക്കെതിരായ ഉറച്ച നിലപാട്: മുഖ്യമന്ത്രി
1374685
Thursday, November 30, 2023 7:17 AM IST
മങ്കട: വര്‍ഗീയതയ്ക്ക് എതിരേ സ്വീകരിക്കുന്ന ഉറച്ച നിലപാടാണ് കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീരസത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മങ്കട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച മങ്കട മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയങ്ങളിലെ വ്യതിയാനത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളുടെ അവകാശമാണ് കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുന്നത്.
ഇതു ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനാണ് നവകേരള സദസ് സംഘടിപ്പിച്ചത്. ചടങ്ങില്‍ വിദ്യാര്‍ഥിനി നജ ഫാത്തിമ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. മന്ത്രിമാരായ കെ. രാജന്, പി.എ. മുഹമ്മദ് റിയാസ്, ആര്. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.