നിലന്പൂരിൽ വയോജന ദിനാഘോഷം നടത്തി
1339875
Monday, October 2, 2023 1:07 AM IST
നിലന്പൂർ: സംസ്ഥാനത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ നഗരസഭയായി തെരഞ്ഞെടുക്കപ്പെട്ട നിലന്പൂർ നഗരസഭയിൽ വയോജന ദിനം ആചരിച്ചു. നഗരസഭാ ഹാളിൽ നടന്ന ചടങ്ങ് നിലന്പൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സഞ്ജയ് കുമാർ ഉദ്ഘാടനം ചെയ്തു.
പഴയകാലത്തെ മുന്തിയ ഓർമകൾ ഓർത്തെടുക്കുന്ന സുവർണാവസരമാണ് വാർധക്യമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് അസോസിയറ്റ് പ്രഫസർ ഡോ. ടി.എസ്. അനീഷ് ക്ലാസെടുത്തു.
സ്ഥിരംസമിതി അധ്യക്ഷരായ യു.കെ. ബിന്ദു, പി.എം. ബഷീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. അരുണ്‍കുമാർ, കൗണ്‍സിലർമാർ, സീനിയർ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് കെ. മുഹമ്മദ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.