നി​ല​ന്പൂ​ർ: സ്കൂ​ട്ട​ർ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ പൂ​ക്കോ​ട​ൻ ശ​മി​ൽ(17), പാ​ലോ​ട്ടി​ൽ സി​ദ്ദി​ഖ്(17), ക​ണ്ണി​യ​ൻ റാ​ഫി​ദ് (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​മി​ൽ, സി​ദ്ദി​ഖ് എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ലും റാ​ഫി​ദി​നെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് അ​പ​ക​ടം.