എടക്കര: ഫാ. തോമസ് തുന്പയിൽ ചിറയിലിന്റെ ഒന്നാം വാർഷിക അനുസ്മരണവും എൻഡോവ്മെന്റ് ഉദ്്ഘാടനവും ചുങ്കത്തറ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ സംഘടിപ്പിച്ചു. ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത അനുസ്മരണം ഉദ്ഘാടനം ചെയ്തു.
ഫാ. തോമസ് തുന്പയിൽ ചിറയിൽ എൻഡോവ്മെന്റ് എംസിഎ പ്രസിഡന്റ്് സാം കോശിയും സുവനീർ ഫാ. പോൾസണ്‍ അറ്റുപുറവും ഏറ്റുവാങ്ങി. മലപ്പുറം ജില്ലാ എപ്പിസ്കോപ്പൽ വികാരി ഫാ.തോമസ് കല്ലൂർ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ജോർജ് പൊക്കത്തായിൽ, ഫാ.ജോണ്‍ തളിക്കുന്നേൽ, വി.പി.മത്തായി, ജോസ് ശാന്തിഭവൻ, സാബു പൊൻമേലിൽ എന്നിവർ പ്രസംഗിച്ചു.