ചുങ്കത്തറ മാര്‍ത്തോമാ കോളജില്‍ ശാസ്ത്രാധ്യാപനത്തില്‍ പരിശീലന ശില്പശാല
1339156
Friday, September 29, 2023 1:30 AM IST
എടക്കര: പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണോമി ആന്‍ഡ് അസ്ട്രോഫിസിക്സും (ഐയുസിസിഎ) ചുങ്കത്തറ മാര്‍ത്തോമാ കോളജ് ഊര്‍ജതന്ത്ര വിഭാഗവും സംയുക്തമായി ത്രിദിന ശാസ്ത്രാധ്യാപക പരിശീലന ശില്പശാല സംഘടിപ്പിച്ചു.
കോളജ് ബര്‍സാര്‍ ഫാ. എസ് ജോര്‍ജ് ശില്പശാല ഉത്ഘാടനം ചെയ്തു. ഐയുസിസിഎ ശാസ്ത്ര പ്രചാരണ വിഭാഗത്തില്‍ നിന്നുള്ള ശിവാനി പെത്തെ, രൂപേഷ് ലബാട്ടെ, മഹാരുദ്രമേത് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
സ്കൂള്‍ വിദ്യാര്‍ഥികളുടെ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്ര വിഷയങ്ങളിലുള്ള പ്രവര്‍ത്തന മാതൃകകള്‍ വികസിപ്പിക്കുന്നതിനുള്ള പരിശീലനം ഇന്ന് വിദ്യാർഥികള്‍ക്ക് നല്‍കും. ശനിയഴ്ച വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത മാതൃകള്‍ സ്കൂള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും.
ശാസ്ത്ര മേഖലയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധവും താല്പര്യവും വര്‍ധിപ്പിക്കാനും അധ്യാപന ജോലിയില്‍ മികവുള്ള കോളജ് വിദ്യാഥികള്‍ക്ക് മുന്‍പരിചയം നല്കാനുമുദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ശില്പശാലയില് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് തോമസ്, എസ്.ആര്. കിഷന് കുമാര്‍, പ്രഫ. തോമസ്.കെ. ജോര്‍ജ്, ഡോ. ജിനോ.പി. വര്‍ഗീസ്, ഡോ. ഷീലു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.